യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

തൃശൂർ: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. സംഭവത്തിൽ പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് തിരൂർ സ്വദേശിയായ യുവതിയെ ഇയാൾ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയത്.
ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയും. പിന്നീട് യുവതിയുടെ പരാതിയിൽ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഓട്ടോറിക്ഷ സ്റ്റാന്റുകളും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോതപറമ്പിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.