x
NE WS KE RA LA
Crime Kerala

കണ്ണൂരിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; കുടുംബപ്രശ്നം എന്ന് പൊലീസ്

കണ്ണൂരിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; കുടുംബപ്രശ്നം എന്ന് പൊലീസ്
  • PublishedMarch 21, 2025

കണ്ണൂർ: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തി സംഭവം. കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നുവെന്നും. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പൊലീസ് കണ്ടെത്തി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ്‌ അങ്ങോട്ടേക്ക് തോക്കുമായി എത്തുകയായിരുന്നു എന്നാണ് നിഗമനം. അതുപോലെ തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും.

രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സംഭവത്തിൽ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മദ്യലഹരിയിലായിരുന്ന പ്രതിയെ സ്വബോധത്തിൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *