മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് എമ്പുരാന്‍ സിനിമ കാണാന്‍ ഫണ്ട് അനുവദിച്ച് ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കാണാന്‍ ഫണ്ട് അനുവദിച്ച് തരംഗമാവുകയാണ് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി.മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് എമ്പുരാന്റെ പ്രത്യേക ഷോ നടത്തുന്നത.്‌സിനിമ കാണുന്നതിനായി ഏകദേശം അമ്പതിനായിരം ഇന്ത്യന്‍ രൂപയാണ് ഓസ്ട്രേലിയയിലെ എഡിത്ത് കോവന്‍ യൂണിവേഴ്സിറ്റി അനുവദിച്ചത്.ഓസ്ട്രേലിയയിലെ പ്രമുഖ തിയേറ്ററായ ഇവന്റ് തിയേറ്ററിന്റെ വിമാക്സ് തിയേറ്ററിലാണ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഷോ സംഘടിപ്പിക്കുന്നത്.65 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സിനിമ കാണാന്‍ സാധിക്കും.
‘എമ്പുരാന്‍ വിജയമായാല്‍ തൊട്ടടുത്ത ദിവസം എന്ത് ചെയ്യും?’ മറുപടിയുമായി പൃഥ്വിരാജ്
‘എമ്പുരാന്‍ സിനിമയെ കുറിച്ച് യൂണിവേഴ്സിറ്റി അധികൃതരോട് പറഞ്ഞപ്പോള്‍ അവരും എക്സൈറ്റഡ് ആയിരുന്നു. തുടര്‍ന്നാണ് മലയാളി ക്ലബ് വഴി എമ്പുരാന്‍ കാണുന്നതിന് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് ഗില്‍ഡ് വഴി 880 ഓസ്ട്രേലിയന്‍ ഡോളര്‍ യൂണിവേഴ്സിറ്റി അനുവദിച്ചത്’ എന്ന് മലയാളി ക്ലബിന്റെ ഭാരവാഹികളില്‍ ഒരാളായ ആദം ഹാരി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ സന്തോഷത്തിനാണ് യൂണിവേഴ്സിറ്റി പ്രാധാന്യം നല്‍കുന്നതെന്നും ആദം പ്രതികരിച്ചു. ഓസ്റ്റിന്‍, യോഗിത, സല്‍മാന്‍, ആഷ്ലി ഷാജി, ജോയല്‍, ജോവി ആര്‍ ജോയ്, തുടങ്ങിയവരാണ് യൂണിവേഴ്സിറ്റിയുടെ മലയാളി ക്ലബ്ബിലെ മറ്റ് ഭാരവാഹികള്‍.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഒരു പൊതു ഗവേഷണ സര്‍വ്വകലാശാലയാണ് എഡിത്ത് കോവന്‍ യൂണിവേഴ്സിറ്റി. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് എഡിത്ത് കോവന്‍. ഇവരുടെ പേരാണ് യൂണിവേഴ്സിറ്റിക്ക് നല്‍കിയിരിക്കുന്നത്.