9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം ; പ്രതി പിടിയിൽ

കൊല്ലം: അഞ്ചലിൽ 9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം. അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടൻ (35 ) പിടിയിൽ. ഇക്കഴിഞ്ഞ 20 നാണ് സംഭവമുണ്ടായത്. മെഴുകുതിരി വാങ്ങാൻ വേണ്ടിയായിരുന്നു കുട്ടി പ്രതിയുടെ വീട്ടിലേക്ക് എത്തിയത്.
കുട്ടിപേടിച്ച് ബഹളം വെച്ച് ഓടുകയും . പിന്നാലെ ഓടിയ പ്രതി കുട്ടിയെ വീണ്ടും പിടിച്ച് ജനലിൽ കെട്ടിയിടുകയുമായിരുന്നു. രക്ഷപ്പെട്ട കുട്ടി വീട്ടിലേക്കെത്തി വിവരം പറയുകയും. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.