x
NE WS KE RA LA
Kerala

ആക്രമണം; എസ്ഐയ്ക്കും യുവാവിനും പരിക്കേറ്റു

ആക്രമണം; എസ്ഐയ്ക്കും യുവാവിനും പരിക്കേറ്റു
  • PublishedApril 1, 2025

പാലക്കാട്: മീറ്റ്നയിൽ എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്ക്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലുള്ള അക്ബറിനുമാണ് പരിക്കേറ്റത്. ഇരു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മദ്യപാനത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്ബർ എന്നയാളെ കസ്റ്റഡിലെടുക്കുകയും . ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റുമ്പോഴാണ് മറുവിഭാഗം ആക്രമിച്ചത്. അതുപോലെ അക്ബറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് എസ്ഐയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ ഇന്ന് പുലർച്ചെ ഷിബു, വിവേക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിന്‍റെ കാരണം പൊലീസ് പരിശോധിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *