പൊലീസ് വാഹനത്തിന് നേരെ അക്രമം ; മുഖ്യപ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് : മണൽക്കടത്ത് സംഘത്തെ പിടികൂടാൻ പോയ പൊലീസ് വാഹനത്തിനും എസ്ഐ സഞ്ചരിച്ച കാറിനും നേരെ അക്രമം. ടിപ്പർ ലോറിയിടിപ്പിച്ച് പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് വടകരമുക്കിലെ ഇർഫാദാ(30) ണ് അറസ്റ്റിലായിരിക്കുന്നത്.
ജനുവരി 30ന് പുലർച്ചെ 1.40 ഓടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. മണൽക്കടത്ത് വാഹനത്തെ പൊലീസ് പിന്തുടർന്നപ്പോൾ പൊലീസ് വാഹനത്തിന് മുമ്പിൽ മണൽ തട്ടി മാർഗതടസ്സമുണ്ടാക്കി സംഘം കടന്നുകളയുകയായിരുന്നു. മണൽ കടത്തിയ ടിപ്പർ ലോറി പൊലീസ് പിന്നീട് കണ്ടെത്തി.