x
NE WS KE RA LA
Kerala Latest Updates

മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്

മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്
  • PublishedNovember 12, 2025

കൊല്ലം: കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം. തമിഴ്നാട്ടിലെ ബോട്ടുകാരാണ് ആഴക്കടലിൽ വെച്ച് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിരിക്കുന്നത്.

ആക്രമണത്തിൽ കൊല്ലം സ്വദേശികളുടെ ആറ് ബോട്ടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും മൂന്ന് ബോട്ടുകളിലെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. . ഇരുമ്പ് റോളറുകളും റബ്ബർ ബുഷുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. കേരളത്തിന്റെ നീല ബോട്ടുകൾ ആഴക്കടലിൽ പ്രവേശിക്കരുതെന്നാണ് തമിഴ്നാട് മുട്ടം കുളച്ചിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *