കോഴിക്കോട്: സ്ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ) അംഗീകത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്. സങ്കീർണമായ സ്ട്രോക്ക് ഭോഗികളെ വേഗത്തിൽ ഡയഗ്നോസ് ചെയ്യുന്നതിലും മികച്ച ചികിലേ നൽകാനും ആവശ്യമായ സ്ട്രോക്ക് കെയർ പ്രോഗ്രാം ആധുനിക ഉപകരണങ്ങൾ ഇൻഫ്രാസ്ട്രക്‌ചറുകൾ ക്ലിനിക്കൽവിദഗ്ധർ മൾട്ടി ഡിസിപ്ലിനറി ടീമിൻ്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളുകൾ പാലിക്കൽ തുടങ്ങിയവയിലെ മൂല്യ നിർണ്ണയത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ആശുപത്രിയിലെ റെസ്പോൺസ് റെസ്‌ക്യു റിസസ്സിറ്റേഷൻ (ആർആർആർ) പ്രീ ഫോസ്പ്‌പിറ്റൽ മെഡിക്കൽ ഡിസ്പാച്ച് സിസ്റ്റവും ദക്ഷിണേഷ്യയിലെ ആദ്യത്തെ എർജൻസി ഡിപ്പാർട്ട്മെൻ്റ് ബൈപ്പൻ കാത്ത് ലാബും അടിയനും ഘട്ടങ്ങളിൽ രോഗിക്ക് ആവശ്യമായ മെഡിക്കൽ സഹായം എത്രയും പെട്ടെന്ന് നൽകാനും രോഗനിർണ്ണയത്തിനും സഹായകമാകും.
ആർ ആർ ആർ സംവിധാനം ഉപയോഗിച്ച് പ്രീ ഹോസ്‌പിറ്റൽ ഘട്ടം മുതൽ ആരംഭിക്കുന്ന സ്ട്രോക്ക് കെയറിൻറെ അതുല്യവും സംയോജിതവുമായ സമീപനമാണ് ആസ്റ്റർ മിംസ് വ്യത്യസ്തമാക്കുന്നത്.
ന്യൂറോളജി, ഇൻ്റർവെൻഷണൽ റേഡിയോളജി, എൻജൻസി മെഡീസിൻ എന്നിവയിലെ സ്പെഷ്യലിസ്‌റ്റുകൾ ഉൾപ്പെടുന്ന സ്ട്രോക്ക് ടീം രോഗി എർജൻസി ഡിപ്പാർട്ട്മെൻറിൽ എത്തുമ്പോഴേക്കും ദ്രുതഗതിയിലുള്ള രോഗനിർണയവും ചികിത്സയും തുടരാൻ സജ്ജമായിരിക്കും. ഈ അംഗീകാരം ഏറ്റവും സങ്കീർണമായ സ്ട്രോക്ക് കേസുകൾ ചികിത്സിക്കാനുള്ള ആരോഗ്യ സ്‌ഥാപനത്തിൻ്റെ മികവിനെ സൂചിപ്പിക്കുന്നതോടൊപ്പം ഫോസ്‌പിറ്റലിൻ്റെ ഉന്നത തലത്തിലുള്ള ഡയഗ്നോസ്‌റ്റിക് സേവനങ്ങൾ, ആധുനിക ചികിത്സാ രീതികൾ, സമഗ്രമായ പോസ്റ്റ‌്സ്ട്രോക്ക് കെയർ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി രോഗികൾക്ക് വളരെപ്പെട്ടെന്ന് മികച്ച ചികിത്സ നൽകാനും സഹായിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ആസ്‌റ്റർ മിംസ് സി ഒ ഒ ലുക്‌മാൻ പൊന്മാടത്ത്, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സി എം എസ് ഡോ. എബ്രഹാം മാമ്മൻ, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫൽ ബഷീർ, എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ പി. പി, ഡോ. അബ്ദുൽ റഹ്മാൻ , ഡോ. പോൾ ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു