പൊലീസുകാർക്ക് നേരെ കയ്യേറ്റം; വനിതാ എസ്ഐയ്ക്ക് ഉൾപ്പെടെ പരിക്ക്

കോഴിക്കോട്: നരിക്കുനി പള്ളിയാർകോട്ടയിൽ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ കയ്യേറ്റം. പള്ളിയാർ കോട്ടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ ഉള്ളവരോട് കാര്യം തിരക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്. സംഭവത്തിൽ കാക്കൂർ എസ് ഐ ജീഷ്മ, എ.എസ്. ഐ ദിനേശ്, സി.പി. ഒ രജീഷ് എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്.
സംഭവത്തിൽ കുന്ദമംഗലം സ്വദേശി ബാബുരാജൻ, കുറ്റിക്കാട്ടൂർ സ്വദേശി പ്രശാന്ത്, വെള്ളിപറമ്പിലെ ഷനൂബ്, നെല്ലിക്കോട സ്വദേശി രാജേഷ് എന്നിവരെ കൊടുവള്ളി സി.ഐ അഭിലാഷ് എത്തി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ എസ് ഐ ജീഷ്മയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.