x
NE WS KE RA LA
Kerala Local

ആശാവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് തുല്യമായി പരിഗണിക്കണം; പി.പി ആലി പരിഗണിക്കണം; പി.പി ആലി

ആശാവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക്  തുല്യമായി പരിഗണിക്കണം;  പി.പി ആലി പരിഗണിക്കണം; പി.പി ആലി
  • PublishedFebruary 21, 2025

കല്‍പ്പറ്റ: കേരളത്തിലെ ആരോഗ്യരംഗം നിലനിര്‍ത്താനായി കഠിനാധ്വാനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പക്ഷപാതപരമായി കാണുന്നത് അവസാനിപ്പിച്ച് ആരോഗ്യ ജീവനക്കാരായി അവരെയും പരിഗണിച്ച് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്കും ലഭ്യമാക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി. കോവിഡ് സമയത്ത് പോലും ആളുകള്‍ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി കേരളത്തിലെ ആരോഗ്യമേഖല സംരക്ഷിച്ചത് ആശാവര്‍ക്കര്‍മാരാണ്. ഒരു അവധി ദിവസം പോലുമില്ലാതെ കൃത്യമായ ജോലി സമയമില്ലാതെ മുഴുവന്‍ സമയവും കര്‍മ്മനിരതരായിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. പിരിഞ്ഞു പോകുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളോ പെന്‍ഷനോ ഇവര്‍ക്ക് ലഭ്യമാകുന്നില്ല. കുറഞ്ഞത് 21,000 രൂപ ശമ്പളമായി നല്‍കാനും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കാനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ ആശാവര്‍ക്കര്‍മാര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓള്‍ കേരള പ്രദേശ് ആശാവര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വയനാട് കലക്ടറേറ്റ് മാര്‍ച്ചും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.പി ആലി. ആശ വര്‍ക്കര്‍മാരുടെ സമരം അനാവശ്യ സമരമാണെന്ന് പറയുന്ന ആരോഗ്യമന്ത്രി സംസ്ഥാനത്ത് ആരോഗ്യ മേഖല സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ ഇടപെടല്‍ നടത്തുന്നത് ആശാവര്‍ക്കര്‍മാരാണ് എന്നത് വിസ്മരിക്കരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റും മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ജ്യോതിഷ് കുമാര്‍ വൈത്തിരി, കെ.കെ രാജേന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, രാധാരാമസ്വാമി, കെ. അജിത, സീതാ വിജയന്‍, ഡോളി ജോസഫ്, പി രാജാറാണി, റീന കെ, ജയശ്രീ എസ്, നോറിസ് മേപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *