x
NE WS KE RA LA
Kerala Politics

ആശാ വർക്കർമാരുടെ നിരാഹാര സമരം; മൂന്ന് ദിവസം പിന്നിട്ടു

ആശാ വർക്കർമാരുടെ നിരാഹാര സമരം; മൂന്ന് ദിവസം പിന്നിട്ടു
  • PublishedMarch 22, 2025

തിരുവന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം പിന്നിട്ടു. ഒപ്പം മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടർന്നു കൊണ്ടിരിക്കുകയാണ്. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധം അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *