x
NE WS KE RA LA
National Politics

ഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധം; സഭയില്‍ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി

ഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധം; സഭയില്‍ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി
  • PublishedApril 3, 2025

ദില്ലി: ലോക്സഭയിൽ വഖഫ് ബിൽ ചർച്ചക്കിടെ ബിൽ കീറിക്കളഞ്ഞ് എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ​ഗാന്ധിയുടെ സമരം. ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും. 10 ഭേദഗതികൾ അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിപക്ഷം ബില്ലിനെതിരെ അണിനിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *