x
NE WS KE RA LA
Kerala Politics

ലേഖനത്തിലെ പരാമർശം ; താൻ യു ടേൺ അടിച്ചിട്ടില്ല: ശശി തരൂർ

ലേഖനത്തിലെ പരാമർശം ; താൻ യു ടേൺ അടിച്ചിട്ടില്ല: ശശി തരൂർ
  • PublishedMarch 4, 2025

കൊച്ചി : കേരളവികസനത്തെക്കുറിച്ചുള്ള ലേഖനത്തിൽ പരാമർശിച്ച കാര്യങ്ങളിൽനിന്ന്‌ താൻ യു ടേൺ അടിച്ചിട്ടില്ലെന്ന്‌ ശശി തരൂർ എംപി പറഞ്ഞു . സംസ്ഥാന സർക്കാർ വികസനത്തിന് ഒപ്പമാണെങ്കിൽ അതിനൊപ്പം നിൽക്കുമെന്നും . തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ പറഞ്ഞു . ലേഖനത്തിലെ പരാമർശങ്ങൾ തരൂർ തിരുത്തിയതായി അദ്ദേഹത്തിന്റെ സമൂഹമാധ്യമക്കുറിപ്പിനെ വ്യാഖ്യാനിച്ച്‌ വാർത്തകളുണ്ടായിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു കൊച്ചിയിൽ അദ്ദേഹത്തിന്റെ പ്രതികരണം.

‘‘കേരളത്തിൽ വികസനവും നിക്ഷേപവും വേണമെന്നാണ്‌ ഞാൻ പത്തുവർഷമായി പറയുന്നത്‌. സ്‌റ്റാർട്ടപ്പുകളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കണമെന്നും. നമ്മുടെ നാടിനെ നന്നാക്കാൻ എല്ലാ പാർടികളും ഇതിന്‌ പിന്തുണ കൊടുക്കണം. ഒരു റിപ്പോർട്ട്‌ കണ്ടപ്പോൾ എന്റെ സന്തോഷം പ്രഖ്യാപിച്ചു. ഞാൻ ആഗ്രഹിച്ച പലകാര്യങ്ങളും ചെയ്‌തുകഴിഞ്ഞുവെന്നാണ്‌ ആ റിപ്പോർട്ട്‌ പറഞ്ഞത്‌ ശശി തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *