ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാൻ ശ്രെമം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്ന് തീവ്രവാദികൾ വടക്കന്‍ കശ്മീരിലെ ബാരമുള്ളയിൽ നുഴഞ്ഞുകയറ്റം നടത്തിയതായും അതിൽ രണ്ട് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു.
ഭീകരരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പഹല്‍ഗാമില്‍ നടന്ന ഭീകരരുടെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സൈന്യത്തിന്‍റെ തിരിച്ചടി.