x
NE WS KE RA LA
Crime Kerala

പെണ്‍സുഹൃത്തിന്‍റെ പേരിൽ തര്‍ക്കം ; 5 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് പൊലീസ്

പെണ്‍സുഹൃത്തിന്‍റെ പേരിൽ തര്‍ക്കം ; 5 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് പൊലീസ്
  • PublishedMarch 6, 2025

എറണാകുളം : പെണ്‍സുഹൃത്തിന്‍റെ പേരിൽ തര്‍ക്കം .തൃപ്പൂണിത്തുറയിൽ 15കാരന് ക്രൂരമര്‍ദനം. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. മർദ്ദനത്തിൽ പത്താം ക്ലാസുകാരന്‍റെ മൂക്ക് തകര്‍ന്നു. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മര്‍ദനത്തിൽ മൂക്കിന്‍റെ അസ്ഥിയിളകിപോയിട്ടുണ്ടെന്നും വായിലെ പല്ലും ഇളകിയെന്നും പറയുന്നു . ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് അക്രമം ഉണ്ടായത്. പൊലീസ് കേസെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളിലൊരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. പരിക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *