x
NE WS KE RA LA
Kerala

കടം കയറി ; പ്രിയപ്പെട്ടവരെ ഇല്ലാതാക്കി ;ഇനി ആത്മഹത്യ ചെയ്യും -അർഫാൻ പോലീസിന് മൊഴി നൽകി

കടം കയറി ; പ്രിയപ്പെട്ടവരെ ഇല്ലാതാക്കി ;ഇനി ആത്മഹത്യ ചെയ്യും -അർഫാൻ പോലീസിന്  മൊഴി നൽകി
  • PublishedMarch 5, 2025

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി.അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തി. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത് .

കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്ന് ജയിൽ ഉദ്യോഗസ്ഥരോട് അഫാൻ പറഞ്ഞു . ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിക്ക് നൽകും. ഇന്ന് അപേക്ഷ നൽകാനായിരുന്നു തീരുമാനമെങ്കിലും അഫാൻെറ ആരോഗ്യ-മാനസിക നില നോക്കിയ ശേഷം നൽകാമെന്ന് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *