x
NE WS KE RA LA
Latest Updates

ആപ്പിൾ സ്മാർട്ട് ഗ്ലാസുകള്‍‌; 2027ഓടെ മെറ്റയുടെ മാതൃകയില്‍ സ്മാർട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചേക്കുമെന്ന് ആപ്പിള്‍

ആപ്പിൾ സ്മാർട്ട് ഗ്ലാസുകള്‍‌; 2027ഓടെ മെറ്റയുടെ മാതൃകയില്‍ സ്മാർട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചേക്കുമെന്ന് ആപ്പിള്‍
  • PublishedOctober 15, 2024

ഡൽഹി: 2027ഓടെ ആപ്പിള്‍ കമ്ബനി മെറ്റയുടെ മാതൃകയില്‍ സ്മാർട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്യാമറയോടെയുള്ള എയർപോഡും ആപ്പിളിന്‍റെ മനസിലുള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. വിഷ്വല്‍ ഇന്‍റലിജന്‍സ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ആപ്പിളിന്‍റെ ഭാഗത്ത് നിന്നുള്ളത്.

പുത്തന്‍ വിഷന്‍ ഡിവൈസുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. സ്മാർട്ട് ഗ്ലാസുകളും ക്യാമറ ഉള്‍പ്പെടുന്ന എയർപോഡുമാണ് ഇതില്‍ പ്രധാനം. മെറ്റ അടുത്തിടെ പുറത്തിറക്കിയ മെറ്റ റേ-ബാന്‍ ഗ്ലാസിനെ വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിള്‍ കരുക്കള്‍ നീക്കുന്നത്. എങ്കിലും 2027ല്‍ മാത്രമേ ഈ ഡിവൈസുകള്‍ ആപ്പിള്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ. ഏറ്റവും ആധുനികമായ ഡിവൈസുകള്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആപ്പിള്‍ വിയറബിള്‍ ഡിസൈവുകളും ഓഗ്മെന്‍റഡ് റിയാലിറ്റിയും കൂടുതലായും പരീക്ഷിക്കുന്നത് നേരിട്ട് ബാധിക്കുക മെറ്റയെ തന്നെയായിരിക്കും. വിഷന്‍ പ്രോ വിഷ്വല്‍ ഇന്‍റലിജന്‍സിനായി ആപ്പിള്‍ കോടികള്‍ മുടക്കുന്നത് ചില്ലറ കളികളല്ല അണിയറയില്‍ ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു. ക്യാമറയും സ്പീക്കറുകളും മൈക്രോഫോണുകളും അടങ്ങിയ സ്മാർട്ട് ഗ്ലാസുകള്‍ക്കായാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. മെറ്റയുടെ 299 ഡോളർ വിലയുള്ള റേ-ബാന്‍ സ്മാർട്ട് ഗ്ലാസിനോട് സാമ്യത ഇതിനുണ്ടാകും. സമ്ബൂർണ ഓഗ്മെന്‍റഡ് റിയാലിറ്റി ഈ ഗ്ലാസുകള്‍ നല്‍കില്ലെങ്കിലും മതിയായ വിഷ്വല്‍ ഇന്‍റലിജന്‍സുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *