മലപ്പുറം: കൂറുമാറുന്നവരെയും കാലു മാറുന്നവരെയും പിടിച്ചു സ്ഥാനാർഥിയാക്കുന്നതാണ് ഇടതുപക്ഷത്തിന്റെ രീതിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു . നിലമ്പൂരിൽ യുഡിഎഫിനെ ആശയപരമായും രാഷ്ട്രീയപരമായും നേരിടാൻ എൽഡിഎഫിന് കഴിയില്ലെന്നും. അതുകൊണ്ടാണ് അവർ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ പണച്ചാക്കുകളെ സിപിഎം സ്ഥാനാർഥികളാക്കുകയാണ്. സിപിഎം സ്ഥാനാർഥിക്കായി പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണന്നും അൻവർ യുഡിഎഫിനൊപ്പം നിൽക്കുന്നത് ഗുണം ചെയ്യണമെന്നും പി.എം.എ സലാം വ്യക്തമാക്കി .