അൻവർ പ്രവേശനം ; തിടുക്കം വേണ്ടന്ന നീക്കത്തിൽ യു ഡി എഫ്

മലപ്പുറം : പി.വി അൻവറിന്‍റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടുകയും . ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കുകയും ചെയ്യും.
യു.ഡി.എഫ് യോഗത്തിലും, കെ.പി.സി.സിയുടെ യോഗങ്ങളിലും അൻവർ വിഷയം ചർച്ച ചെയ്യും. മലപ്പുറം ഡി.സി.സിയുമായും കൂടിയാലോചന നടത്താനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ് .
പി.വി അൻവറിന്റെ രാജി സ്പീക്കർ അംഗീകരിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് .
അതുപോലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഒഴിവ് വന്ന കാര്യം സ്പീക്കർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒന്നേകാൽ വർഷത്തോളം ബാക്കി ഉള്ളതിനാൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമതീരുമാനം എടുക്കുക.