x
NE WS KE RA LA
Uncategorized

അൻവറിനെ കൂടെ നിർത്തും, ചർച്ചകൾ പുരോഗമിക്കുകയാണ്; രമേശ് ചെന്നിത്തല

അൻവറിനെ കൂടെ നിർത്തും, ചർച്ചകൾ പുരോഗമിക്കുകയാണ്; രമേശ് ചെന്നിത്തല
  • PublishedMay 29, 2025

മലപ്പുറം: പിവി അൻവറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. കെസി വേണുഗോപാലുമായി അൻവര്‍ സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്നും. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാലും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു.

അൻവറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട് എന്നും . കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും . ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ നിലമ്പൂരിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരിൽ മണ്ഡലം കണ്‍വെൻഷനുകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു .

എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കിൽ സര്‍ക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദന്‍റെ ഈ ജ്വൽപ്പനങ്ങളെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *