സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
മാനന്തവാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് പനമരത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. നെടുംകുന്നിൽ സത്യജ്യോതിക്കാണ് പരിക്കേറ്റിരിക്കുന്നത്. ഡിസംബർ 2 ന് പുലർച്ചെ അച്ഛന്റെ കൂടെ പരീക്ഷ എഴുതാൻ മെെസൂരിലേക്ക് പോകുന്ന സമയത്താണ് സത്യജ്യോതിയെ കാട്ടാന ആക്രമിച്ചത്.
യുവാവിനെ തുമ്പിക്കെെയ്യിൽ എടുത്തെറിഞ്ഞു എന്നാണ് വിവരം. അതിനാൽ നട്ടെല്ലിനുൾപ്പെടെ ഗുരുതരമായ പരിക്കേറ്റു. കൂടുതൽ ചികിത്സ ആവശ്യമായി വന്നാൽ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റും.