ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ചെത്തുതൊഴിലാളിക്ക് പരുക്ക്.

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരിക്കേറ്റു. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രസാദിന്റെ വാരിയെല്ലുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്.
ഫാമിൽ കാട്ടാന ആക്രമണം പതിവ് കാഴ്ചകളിൽ ഒന്നായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണിത്. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 19 ത് ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പൂർത്തിയാവേണ്ടതാണ്. പക്ഷേ ഇപ്പോഴും നാല് കിലോമീറ്റർ മാത്രമാണ് മതിൽ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാകാത്തതാണ് ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങാൻ കാരണമെന്നാണ് ആറളം നിവാസികൾ പറയുന്നു.