x
NE WS KE RA LA
Kerala Latest Updates

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; ക്രൂര പീഡനത്തിനിരയായെന്ന് ഇരുപത്തിമൂന്നുകാരി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; ക്രൂര പീഡനത്തിനിരയായെന്ന് ഇരുപത്തിമൂന്നുകാരി
  • PublishedDecember 2, 2025

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി. ക്രൂര പീഡനത്തിനിരയായെന്ന് ബം​ഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകി.ഹോട്ടൽ മുറിയിൽ കൊണ്ടുപോയി രാഹുൽ ക്രൂര പീഡനത്തിനിരയാക്കിയെന്ന് യുവതി വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. സംഭവത്തിൽ രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. വിവാഹ വാ​ഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സം​ഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഹോട്ടൽമുറിയിൽവച്ച് രാഹുൽ ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂര പീഡനമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *