തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. നെടുമങ്ങാട് സ്റ്റാമ്പർ അനീഷ് എന്ന ഗുണ്ടയാണ് പൊലീസുകാരെ ആക്രമിച്ചത്.
സംഭവത്തിൽ സിഐ, എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരിക്കേറ്റു. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്ന് പാർട്ടി നടത്തിയിരുന്നു.
പിറന്നാൾ പാർട്ടി പൊലീസ് ഇന്നലെ തന്നെ വിലക്കിയതാണ്. എന്നാൽ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. ഒപ്പം സ്റ്റാമ്പർ അനീഷ് ഉൾപ്പെടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല.