വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതി ഔദ്യോഗിക ഇമെയിലിൽ ആണ് സന്ദേശം എത്തിയത്. സംഭവത്തിൽ ബോംബ് സ്ക്വാഡ് കോടതിക്കുള്ളിൽ പരിശോധന നടത്തുകയാണ്.
ഇന്നലെ സമാനമായ രീതിയിൽ കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി എത്തിയിരുന്നു. ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പാലക്കാട് കലക്ടറേറ്റിൽ ബോംബ് വെച്ചെന്നായിരുന്നു ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് ആര്‍ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. അയച്ചത് തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ്.