തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഏറ്റവുമൊടുവിൽ 3 ആഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.