Breaking
Kozhikode നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുമായി പുറത്തേ പറമ്പത്ത് സുകുമാരൻ യാത്രയായി Kozhikode സഹകരണ ബാങ്കുകളെ സംബന്ധിച്ചു ആർ.ബി.ഐ നിരത്തുന്ന വാദങ്ങൾ നിലനിൽക്കുന്നതല്ല- മനയത്ത് ചന്ദ്രൻ Alappuzha ഒമിക്രോണ്‍: ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ Entertainment രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ എത്തി; ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും Kozhikode റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ Business കേരളത്തിലെ ചില്ലറ വ്യാപാരികളടക്കമുളളവർക്ക് ഉല്പന്നങ്ങൾ വില്ക്കുവാനായി ക്ലസ്റ്റർ ഓഫർ.കോം Kannur പീർ മുഹമ്മദ് അനുസ്മരണം നടത്തി Kerala കോൺഗ്രസിൽ വിഭാഗീയയില്ല; തീരുമാനങ്ങൾ മുതിർന്ന നേതാക്കളോട് കൂടിയാലോചിച്ച് - താരീഖ് അൻവർ Kozhikode കോഴിക്കോട് ജില്ലയിൽ 477 പേർ‍ക്ക് കോവിഡ്; 693 പേർക്ക് രോഗമുക്തി Kerala സംസ്ഥാനത്ത് 3382 പേര്‍ക്ക് കോവിഡ്; 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 5779 പേര്‍ക്ക് രോഗമുക്തി

Announcements

ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 9048922617, 9400635455.

2 days, 6 hours ago

എംപ്ലോയബിലിറ്റി സെന്ററില്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2370176

2 days, 6 hours ago

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലെ ഒഴിവുകള്‍ വന്നിട്ടുളള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ രേഖകൾ സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നവംബര്‍ 30 ന് രാവിലെ 11 മണിക്കകം ഹാജരാകണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in. ഫോണ്‍ : 0494 2686214.

2 days, 6 hours ago

വടകര മോഡല്‍ പോളിയിൽ ഡിപ്ലോമ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍, 2021-22 അദ്ധ്യായന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് നവംബര്‍ 29ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും ആദ്യ ഗഡു ഫീസ് 9100 രൂപയും സഹിതം രക്ഷിതാവിനോടോപ്പം രാവിലെ 11 മണിക്കകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

2 days, 6 hours ago

കോവിഡ് ആശുപത്രികളിൽ 1,912 കിടക്കകൾ ഒഴിവ്

കോഴിക്കോട് ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,600 കിടക്കകളിൽ 1,912 എണ്ണം ഒഴിവുണ്ട്. 131 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 357 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 308 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 185 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.

2 days, 6 hours ago

അസാപ് ആമസോൺ വെബ് സർവീസ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: നൂതനമായ IT കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് സർക്കാർ സബ്‌സിഡിയോടുകൂടി പഠിച്ച് ജോലി നേടാൻ അസാപ് കേരളയിലൂടെ അവസരം. ASAP AWS (Amazon Web Service) അക്കാദമിയുടെ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. *അപേക്ഷിക്കാനുള്ള യോഗ്യത:* സർക്യൂട്ട് ഒരു വിഷയമായി ബിടെക്, എംടെക്, ബി.സി.എ, എം.സി.എ, എം.എസി, ബി.എസി ബിരുദം പൂർത്തിയാക്കിയവർ. 320 മണിക്കൂർ ദൈർഗ്യമുള്ള കോഴ്സ് ഓണ്ലൈനിലായി വീട്ടിലിരുന്നു പൂർത്തിയാകാവുന്നതാണ്. *ഫീസ് : കോഴ്സ് ഫീ 19900 രൂപയാണെങ്കിലും ഗവണ്മെന്റ് സബ്സിഡിയോടുകൂടെ 9950+ G.S.Tക്ക് ചേരാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് സൗകര്യവും അസാപ് നൽകുന്നു. *അപേക്ഷിക്കാൻ ഇ ലിങ്ക് സന്ദർശിക്കു:* https://asapkerala.gov.in/course/amazon-web-service-academy-cloud-computing/ വിശദവിവരങ്ങൾക്ക് 9495999641, 9495999692, 9495999627 എന്ന നമ്പറിലേക്കു ബന്ധപ്പെടുകയോ ഞങ്ങളുടെ വെബ്സൈറ്റ് www.asapkerala.gov.in സന്ദർശിക്കുകയോ ചെയ്യാം.

3 days, 12 hours ago

മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

ആലപ്പുഴ: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ആലപ്പുഴ ജില്ലയിലെ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ നിലവില്‍ 465 സ്ഥാപനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ദന്തല്‍ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മറ്റു മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ (അലോപ്പതി, ഹോമിയോ, ആയുര്‍വേദം, നാച്ചുറോപ്പതി, സിദ്ധ, യുനാനി) തുടങ്ങിയവ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിലാണ്. മുന്‍പ് രണ്ടു വര്‍ഷത്തേക്കായിരുന്നു താത്കാലിക രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ നാലു വര്‍ഷമായി നീട്ടിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അതോറിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രജിസ്‌ട്രേഷന്‍ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ അതോറിറ്റി കണ്‍വീനര്‍ ഡോ. ദിലീപ് കുമാര്‍, അംഗങ്ങളായ ഡോ. സംഗീത ജോസഫ്, ഡോ. ടി.ജി. സിജി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാപനങ്ങള്‍ക്ക് www.clinicalestablishments.kerala.gov.in എന്ന ലിങ്കില്‍ രജിസ്‌ട്രേഷന്‍ നടത്താം.

3 days, 12 hours ago

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

നോര്‍ക്ക-റൂട്ട്സ്മുഖേന പ്രവാസിമലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവുംലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നുലക്ഷംരുപ വരെയാണ് ധനസഹായം. സഹകരണസംഘങ്ങളുടെഅടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെഅഞ്ച് ഇരട്ടിക്ക്സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷംരൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത്സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയുംവേണം. എ, ബി ക്ലാസ്അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍സര്‍ക്കാര്‍ ധനസഹായംസ്വീകരിക്കുന്നതിന് വ്യവസ്ഥഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തികവര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട്ഹാജരാക്കുകയുംവേണം. പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെകുറഞ്ഞത് 10 പേര്‍ക്കെങ്കിലുംതൊഴിലുംവരുമാനവുംലഭ്യമാകുന്ന സംരംഭങ്ങള്‍ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളളസംരംഭങ്ങള്‍ മേല്‍പ്രകാരംതൊഴില്‍ലഭ്യമാകത്തക്കതരത്തില്‍വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍,സംഘത്തിലെഅംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ്വെബ്സൈറ്റാhttp://xn--www-dvk.norkaroots.org/ ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യരേഖകളായ, ഭരണസമിതിതീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടികഎന്നിവയുടെ പകര്‍പ്പുകള്‍സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ്എക്സിക്ക്യൂട്ടീവ്ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റിലോ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നുംമിസ്ഡ്കോള്‍സേവനം) എന്നീ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ലഭിക്കും

4 days, 13 hours ago

ക്ഷീര കര്‍ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്

മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാം. പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെയും ജില്ലാ ലീഡ് ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ മൂന്ന് മാസത്തെ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. അപേക്ഷ ഫോമില്‍ നിഷ്‌കര്‍ഷിച്ച തിരിച്ചറിയല്‍ രേഖയോടുകൂടി കര്‍ഷകര്‍ക്ക് മൃഗാശുപത്രികളില്‍ അപേക്ഷ നല്‍കാം. കൃത്യമായ രേഖകളോടുകൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എല്ലാ ആഴ്ച്ചയിലും ജില്ലാ സമിതി പരിശോധിച്ച് അതത് ബാങ്കുകളിലേക്ക് നല്‍കും. കര്‍ഷകര്‍ക്ക് 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കും. തുക കൃത്യമായി തിരിച്ചടക്കുന്നതു വഴി പലിശ ഇനത്തില്‍ 5 ശതമാനം സബ്‌സിഡിയായി ലഭിക്കും. കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കായിരിക്കും .ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമുള്ള നിശ്ചിത തുക അഡ്വാന്‍സായി ലഭ്യമാക്കുന്നതിലൂടെ മൃഗ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

4 days, 13 hours ago

പരീക്ഷാ കേന്ദ്രം മാറ്റി

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നവംബര്‍ 27 ന് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് മെയിന്‍ പരീക്ഷ സെന്ററായ മുട്ടിക്കുളങ്ങര സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പാലക്കാട് ഗവ.വിക്ടോറിയ കോളെജിലേക്ക് മാറ്റിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ നമ്പര്‍ 282119 മുതല്‍ 282418 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പാലക്കാട് ഗവ.വിക്ടോറിയ കോളെജില്‍ പരീക്ഷയ്ക്ക് എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

4 days, 14 hours ago

അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം

കാഞ്ഞങ്ങാട് റോഡ്‌സ് ഡിവിഷനു കീഴിലുള്ള പൊതുമരാമത്ത് റോഡരികിലെ കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 27 മുതല്‍ ഒഴിപ്പിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും ഉടമസ്ഥര്‍ തന്നെ നീക്കം ചെയ്യാത്ത പക്ഷം പോലീസും റവന്യു, തദ്ദേശ സ്വയം ഭരണ, പൊതുമരാമത്ത് വകുപ്പുകളും സംയുക്തമായി മാറ്റുകയും കഷ്ടനഷ്ടങ്ങള്‍ റവന്യു റിക്കവറി പ്രകാരം ഉടമകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

4 days, 14 hours ago

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം

പാലക്കാട്‌ ജില്ലാ സ്‌പോര്‍ട് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2017-2018, 2018-2019 വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ജില്ലയില്‍ നിന്നും മെഡല്‍ നേടിയ താരങ്ങള്‍ പേര്, കായിക ഇനം, കായിക നേട്ടം, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ക്യാന്‍സെല്‍ഡ് ചെക്ക് ലീഫ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നവംബര്‍ 27 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പരിശോധനയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0491 2505100, 9497145438, 7034123438.

4 days, 14 hours ago

ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വകുപ്പിലേയ്ക്ക് കരാറടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. 35,600/- രൂപയാണ് പ്രതിമാസ ശമ്പളം. നവംബർ 29ന് രാവിലെ 12 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച/എഴുത്തുപരീക്ഷ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് 'ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി' ബിരുദം അല്ലെങ്കിൽ, തത്തുല്ല്യ യോഗ്യതയും ബിരുദ ശേഷമുള്ള രണ്ട് വർഷത്തെ കാത്ത് ലാബിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. കാത്ത് ലാബിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ: 0487 2200310, 2200319

5 days, 8 hours ago

ഉന്നത വിദ്യാഭ്യാസ ധനസഹായം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020 - 2021 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളില്‍ പഠിച്ച് ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്‌നിക്ക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ അവസാന വര്‍ഷ പരീക്ഷയില്‍ നിശ്ചിത ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങളില്‍ മാനേജ്്‌മെന്റ് ക്വാട്ടയില്‍ പഠിച്ചവരുടെ രക്ഷിതാക്കളായ അംഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ല. ക്ഷേമനിധി അംഗങ്ങള്‍ 2021 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തിയാക്കിയവരാകണം. പരീക്ഷാസമയത്ത് രണ്ട് വര്‍ഷത്തെ അംശാദായ കുടിശ്ശിക ഉണ്ടാകരുത്. അപേക്ഷ തിയ്യതിയില്‍ അംഗത്തിന്റെ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തിയാകണം. അല്ലാത്തവ പരിഗണിക്കില്ല. കുടിശ്ശിക ഉണ്ടെങ്കില്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് അടച്ച് തീര്‍ത്തതിന് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കൂ. സ്വയം സായംപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ / ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് മൂന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പുതിയ അപേക്ഷ ഫോറം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേട്ടുപാളയം സ്ട്രീറ്റിലുള്ള പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2530558.

5 days, 11 hours ago

എം.കോം സീറ്റൊഴിവ്

ചേലക്കര ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ എം.കോം കോഴ്സിന് സ്പോർട്സ് ക്വാട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ് അനുബന്ധരേഖകളും സഹിതം നവംബർ 29 ന് ഉച്ചയ്ക്ക് 3.00 മണിക്ക് മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ-04884 253090

5 days, 11 hours ago

പരിശീലനം

പട്ടാമ്പിയിലുള്ള പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 27 ന് പരിശീലനം നല്‍കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 6282937809 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

5 days, 11 hours ago

ബി.എഡ് സീറ്റ് ഒഴിവ്

കോഴിക്കോട്: കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ വിവിധ വിഷയങ്ങളിൽ ബി.എഡ് സീറ്റുകൾ ഒഴിവുകളുണ്ട്. അറബിക്ക്, ഗണിത ശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ അംഗപരിമിതര്‍ക്ക് ഓരോ സീറ്റ് വീതവും അറബിക്ക് വിഷയത്തില്‍ ഇ.ഡബ്ല്യു.എസ്, കുശവ വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റ് വീതവും ഫിസിക്കല്‍ സയന്‍സില്‍ കുടുംബി വിഭാഗത്തിന് ഒരു സീറ്റും ഗണിത ശാസ്ത്രത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് ഒരു സീറ്റുമാണ് ഒഴിവുള്ളത്. യൂണിവേഴ്‌സിറ്റിയില്‍ ബി.എഡ് കോഴ്‌സിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 29ന് രാവിലെ 10 മണിക്ക് അസ്സൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ടു വീതം പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകാം. ഇതുവരെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ബി.എഡ് ലേറ്റ് റജിസ്‌ട്രേഷന്‍ ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസർ: 8089522808.

5 days, 11 hours ago

കേരളോത്സവം: മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2021 കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി നടത്തും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും www.keralotsavam.com എന്ന വെബ്‌സൈറ്റ് മുഖേന നവംബര്‍ 25 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റർ നമ്പറും കോഡ് നമ്പറും ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ റെക്കോഡ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ കോഡ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. കലാ മത്സരങ്ങള്‍ മാത്രമാണ് ഇത്തവണ നടത്തുന്നത്. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങള്‍ ഒഴിവാക്കി ജില്ലാ- സംസ്ഥാനതല മത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രാഥമിക തലത്തില്‍ പരിശോധനാ സമിതിയുടെ വിധി നിര്‍ണയത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിന്റെയും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാ തലത്തില്‍ നല്‍കും. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരു തവണ കൂടി മത്സര ഇനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യണം. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. വിവരങ്ങള്‍ക്ക്: www.keralotsavam.com. ഫോൺ: 9605098243, 8138898124, 04902373371.

5 days, 11 hours ago

കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ത്രിദിന പരിശീലനം

വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 7,8,9 തിയ്യതികളില്‍ 'വിളവെടുപ്പിനു ശേഷമുളള സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉത്പനങ്ങളും, 21,22,23 തിയ്യതികളില്‍ ഓര്‍ഗാനിക്ക് ഫാമിംഗ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ : 0495-2373582.

5 days, 11 hours ago

സെസ്സ് അദാലത്ത്

ബില്‍ഡിംഗ് സെസ്സ് കുടിശിക പിരിച്ചെടുക്കുന്നതിന് ബില്‍ഡിംഗ് സെസ്സ് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 ഒക്‌ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക നോട്ടീസ്, അസസ്സ്‌മെന്റ് നോട്ടീസ്, ഉത്തരവ്, ഷോക്കോസ് എന്നീ ഘട്ടങ്ങളിലുള്ള എല്ലാ ഫയലുകളും അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെസ്സ് അദാലത്ത് നടക്കുന്നത് സംബന്ധിച്ച ഏതെങ്കിലും നോട്ടീസ് ലഭിച്ചവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. അദാലത്തില്‍ വരുന്നവര്‍ താലൂക്കില്‍ നിന്നും ഒറ്റത്തവണ നികുതി അടച്ച റസീറ്റ്/കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍) പ്ലിന്ത് ഏരിയയും കാലപ്പഴക്കവും തെളിയിക്കുന്ന രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ക്ക് പലിശ ഇളവിന് അര്‍ഹതയുണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 0495 2370538 എന്ന നമ്പറില്‍ ബന്ധപ്പെടാം.

5 days, 11 hours ago