x
NE WS KE RA LA
Kerala Politics

അങ്കണവാടി ജീവനക്കാരുടെ സമരം : നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

അങ്കണവാടി ജീവനക്കാരുടെ സമരം : നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
  • PublishedMarch 20, 2025

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാമെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടി നജീബ് കാന്തപുരം പറഞ്ഞു . സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നുവെന്നും. സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ല. സർക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങൾക്കും കയ്യിൽ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കേന്ദ്രവിഷ്കൃത പദ്ധതിയാണെങ്കിലും നൽകുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നൽകുന്നതെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു . ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യുമെന്നും. ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുത്. സമരത്തോട് ഐഎൻടിയുസിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ആരാഞ്ഞു. അങ്കണവാടി ആശാവർക്കർമാരുടെ സമരത്തിൽ ട്രേഡ് യൂണിയനുകൾ നിലപാടെടുക്കാത്തതെന്താണ്. യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയിൽ വന്നാൽ അതിന്‍റെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂട്ടിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജീവനക്കാർക്ക് കടുത്ത ജോലി ഭാരമാണ്. ശമ്പളത്തിൽ നിന്ന് പണമെടുത്താണ് പലരും കെട്ടിടവാടകയും കറന്‍റ് ബില്ലും വരെ കൊടുക്കുന്നത്. പച്ചക്കറിയും പാലും മുട്ടയും വാങ്ങിയതിന്‍റെ തുക വരെ കിട്ടുന്നത് എപ്പോഴെങ്കിലും ആണ്. ന്യായമെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആശ അങ്കണവാടി സമരങ്ങളെ പിന്തുണക്കുന്നത്. അല്ലാതെ ബിജെപിയെ കണ്ടുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *