x
NE WS KE RA LA
Uncategorized

അഞ്ചൽ കൂട്ടക്കൊലപാതകം ; ചുരുളഴിഞ്ഞത് 18 വർഷങ്ങൾക്ക് ശേഷം

അഞ്ചൽ കൂട്ടക്കൊലപാതകം ; ചുരുളഴിഞ്ഞത് 18 വർഷങ്ങൾക്ക് ശേഷം
  • PublishedJanuary 6, 2025

കൊല്ലം: അഞ്ചൽ കൂട്ടക്കൊലപാതകം. രഹസ്യങ്ങൾ 18 വ‍ർഷങ്ങൾക്കുശേഷം ചുരുളഴിയുകാണ്. സംഭവത്തിൽ രണ്ടാം പ്രതിയായ കണ്ണൂർ സ്വദേശി രാജേഷാണ് രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതിയായ ദിബിൽ കുമാർ മൊഴി നൽകി. സംഭവത്തിന് ശേഷം 2008ൽ പോണ്ടിച്ചേരിയിലെത്തിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് സിബിഐ പിടികൂടിയിരിക്കുന്നത്. ആഴ്ചകൾ നീണ്ട ആസൂത്രണത്തിനൊടുനവിലാണ് 2006 ഫെബ്രുവരിയിൽ കൊല്ലം അഞ്ചൽ സ്വദേശിനി രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ പറയുന്നത് .

24 വയസുണ്ടായിരുന്ന അവിവാഹിതയായ രഞ്ജിനിയും ഒന്നാം പ്രതി ദിബിൽ കുമാറും അടുപ്പത്തിലായിരുന്നു. എന്നാൽ ഗർഭിണിയായ രഞ്ജിനിയെ സ്വീകരിക്കാൻ ഇയാൾ തയാറായില്ല. ഗർഭം അലസിപ്പിക്കാൻ പറഞ്ഞെങ്കിലും ര‌ഞ്ജിനി അത് അനുസരിച്ചില്ല . പഞ്ചാബിലെ പത്താൻകോട്ടിൽ സൈനികനായിരുന്ന ദിബിൽ കുമാർ ഇക്കാര്യം സുഹൃത്തായ രാജേഷിനോട് പറയുകയും . രഞ്ജിനെ ഇല്ലാതാക്കാൻ രാജേഷ് ഉപദേശിക്കുകയും. അതിന് സഹായിക്കാമെന്നും സമ്മതിക്കുകയും ചെയ്തു. അങ്ങനെ 2006 ജനുവരിയിയിൽ കൊല്ലത്തെത്തി. തിരുവനനന്തപുരത്തെ ആശുപത്രയിൽവെച്ച് രാഷേജ് രഞ്ജിനിയുടെ കൂടുംബവുമായി അടുപ്പമുണ്ടാക്കുകയും .

ഫെബ്രുവരിയിൽ ര‌ഞ്ജിനി ഇരട്ടപ്പെൺകുട്ടികളെ പ്രസവിച്ചതോടെ മൂവരേയും കൊലപ്പെടുത്താനാണ് തീരുമാനിച്ചത് . സംഭവ ദിവസം രാജേഷ് വീട്ടിലെത്തി. മറ്റാരുമില്ലാതിരുന്ന സമയം നോക്കി രഞ്ജിനിയേയും 17 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ആസൂത്രണം ഇതുകൊണ്ടും അവസാനിച്ചില്ല. കൃത്യം നടന്ന അതേ ദിവസം തന്നെ ഒന്നാം പ്രതി ദിബിൽ കുമാർ പത്താൻ കോട്ടിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു .

അന്വേഷണം വന്നാലും പിടിക്കപ്പെടാതിരിക്കാനാണ് ഇത്. എന്നാൽ കേരളാ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ദിബിൽ കുമാറും രാജേഷും മുങ്ങി. ആദ്യ രണ്ടുവർഷം കയ്യിലുണ്ടായിരുന്ന പണം കൊണ്ട് രാജ്യം മുഴുവൻ കറങ്ങി. 2008ൽ പോണ്ടിച്ചേരിയിലെത്തി മുന്പ് പഠിച്ച ഇന്‍റീരിയർ ഡിസൈനിങ് ജോലികൾ തുടങ്ങി. പേരും രൂപവും അവിടുത്തുകാരെ തന്നെ കല്യാണിവും കഴിച്ച് സുഖമായി ജീവിക്കുമ്പോഴാണ് സിബിഐയുടെ പിടിവീണത്. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അടുത്ത ദിവസം തന്നെ അപേക്ഷ നൽകും.

Leave a Reply

Your email address will not be published. Required fields are marked *