x
NE WS KE RA LA
Kerala

കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
  • PublishedJune 9, 2025

തിരുവനന്തപുരം: കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിൽ ആണ് മൃതദേഹം ഉണ്ടായിരുന്നത്. കരമന പാലത്തിന് താഴെ മൃതദേഹം കണ്ട സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മൂന്നരയോടെ സജി, വിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് കരയ്ക്കെത്തിച്ചത്. മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമായിരുന്നില്ല .

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാണോ മൃതദേഹമെന്നും സംശയമുണ്ട്. ഏകദേശം അറുപത് വയസ് തോന്നിക്കുന്നതാണ് മൃതദേഹം പിന്നീട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കരമന പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *