സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മുണ്ടക്കയം: നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയറ്ററിനു സമീപമാണ് സംഭവം. പുരുഷന്റേതെന്ന് തോന്നുന്ന മൃതദേഹം ആണ് കണ്ടെത്തിയിരിക്കുന്നത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് .
വാടകയ്ക്ക് നൽകിയിരുന്ന വീടിനു സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു.