x
NE WS KE RA LA
Kerala Latest Updates

സര്‍ക്കാര്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജന്‍സി; രാജീവ് ചന്ദ്രശേഖര്‍

സര്‍ക്കാര്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജന്‍സി; രാജീവ് ചന്ദ്രശേഖര്‍
  • PublishedOctober 4, 2025

തിരുവനന്തപുരം : ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു .

ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്‌കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പിന്നാലെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലര്‍ത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഐഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളില്‍ നിന്ന് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവര്‍ക്ക് ശരിയാണ്. ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ കൃത്യമായി അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജന്‍സികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *