x
NE WS KE RA LA
Uncategorized

ആൾ കേരള പെയിൻ്റേഴ്‌സ് &പൊളിഷേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ധർണ്ണ സംഘടിപ്പിക്കും

ആൾ കേരള പെയിൻ്റേഴ്‌സ് &പൊളിഷേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ധർണ്ണ സംഘടിപ്പിക്കും
  • PublishedFebruary 10, 2025

കോഴിക്കോട് : സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലിടങ്ങളിലേക്ക് കോർപ്പറേറ്റ് പെയിൻ്റ് കമ്പനി കളുടെ കടന്നു കയറ്റത്തിനെതിരെ ബർജർ, ഏഷ്യൻ എന്നീ പെയിൻ്റ് കമ്പനികളുടെ കോഴിക്കോട് ഡിപ്പോകൾക്ക് മുൻപിൽ ആൾ കേരള പെയിൻ്റേഴ്‌സ് &പൊളിഷേഴ്‌സ് അസോസിയേഷൻ ധർണ്ണ സംഘടിപ്പിക്കുന്നു.

പെയിന്റ്റിംഗ് തൊഴിൽ മേഖലകളിൽ കോർപ്പറേറ്റ് കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക.
പെയിന്റ് ബോട്ടലുകളിൽ രാസവസ്‌തുക്കളുടെ അളവ് കൃത്യമായി രേഖപ്പെടുത്തുക ,പെയിന്റിംഗ് പോളിഷ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് മാത്രമായി ക്ഷേമനിധി ബോർഡ് രൂപീകരിക്കുക
സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ പെയിൻ്റിംഗ് പോളിഷിംഗ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 12 ബുധനാഴ്‌ച രാവിലെ 9 മണിക്ക് ബർജർ ഡിപ്പോയ്ക്ക് മുന്നിൽ നടക്കുന്ന ധർണ്ണ സെക്രട്ടറി അനീഗർ പെരിങ്ങാലയും. ഏഷ്യൻ പെയിന്റ് ഡിപ്പോക്ക് മുൻപിൽ എ.കെ.പി.പി.എ.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ദീപു വള്ളിക്കുന്നും ഉദ്ഘാടനം ചെയ്യും.
കോർപ്പറേറ്റ് പെയിന്റ് കമ്പനികൾ ഈ പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ വരും നാളുകളിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് എ.കെ.പി.പി.എ. കമ്മിറ്റി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ദീപു വി എം വള്ളിക്കുന്ന് സംസ്ഥാന ജോയിൻ സെക്രട്ടറി , അബ്ദുൽ സാലി മുക്കം സംസ്ഥാന കൺവീനർ , നിഷാദ്. പി കോഴിക്കോട് ജില്ലാ ട്രെഷറർ , അനൂപ് കെ കെ കോഴിക്കോട് ജില്ലാ കൺവീനർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *