x
NE WS KE RA LA
Kerala

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ അസോസിയേഷൻ കോൺക്ലേവ് 12 ന്

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ അസോസിയേഷൻ കോൺക്ലേവ് 12 ന്
  • PublishedMarch 10, 2025

കോഴിക്കോട് : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ ജ്വല്ലറി കോൺക്ലേവ് തൃശ്ശൂരിൽ സംഘടിപ്പിക്കും. സമ്മേളനം ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും. അഡ്വൈസറി കമ്മി റ്റി ചെയർമാൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മലബാർ ഗോൾഡ് ആൻഡ് ഡ യമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, ജിജെസി ചെയർമാൻ രാജേഷ് റോക്ക്, വൈസ് ചെയർമാൻ അവിനാശ് ഗുപ്‌ത. ജി ജെ ഇ പി സി സൗത്ത് റീജണൽ ചെയർ മാൻ മഹേന്ദ്ര തായൽ, ജം ആൻഡ് ജ്വല്ലറി എക്‌സ്പോർട്ട് പ്രമോഷൻ കൗൺസിൽ ദേശീയ ഗോൾഡ് പാനൽ കൺവീനർ എമറാൾഡ് ശ്രീനിവാസൻ, ജയന്തിലാൽ ചെല്ലാനി, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലൂക്ക, റാഫി ആൻറണി തുടങ്ങിയവർ പങ്കെടുക്കും

സമ്മേളനത്തിൽ ഇന്ത്യയിലെ സ്വർണ്ണ വ്യാപാരീ സംബന്ധിച്ചും, സ്വർണാഭരണ കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച് ട്രംപ് അധികാരം ഏറ്റതിനുശേഷം ഉള്ള താരിഫ് റേറ്റുകളു ടെ വ്യത്യാസവും ചർച്ചയാകും. ദേശീയ സംഘടനകൾ അടക്കം 14 അസോസിയേ ഷനുകൾ ചർച്ചയിൽ പങ്കെടുക്കും. കൂടാതെ സമ്മേളനത്തിൽ ഓൾ ഇന്ത്യ ജം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (GJC), ജം ആൻ ഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (GJEPC) എന്നീ സംഘടനകളു ടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും നൽകുമെന്ന് ചെയർമാൻ കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡൻറ് അയമു ഹാജി, വൈസ് പ്രസി ഡന്റ് സക്കീർ ഹുസൈൻ, സെക്രട്ടറിമാരായ എൻ. അരുൺ മല്ലർ, എം.സി. ദിനേശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *