വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ

കോഴിക്കോട് : നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ. വിലക്കയറ്റത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ ശക്തമായ സമരപരിപാടികൾ തുടക്കം കുറിക്കുകയാണ് സംസ്ഥാന കമ്മറ്റി.
കൂടാതെ അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവണമെന്ന് ഓൾ കേരള കാറ്ററേഴ്‌സ് അസോസി യേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ എ.കെ.സി.എ.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറി പി. ഷാഹുൽ ഹമീദ്, ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളിൽ, സംസ്ഥാന സമിതി അംഗം കെ. ബേബി, ജില്ലാ ജന. സെക്രട്ടറി പി.വി.എ. ഹിഫ്‌സ എന്നിവർ പങ്കെടുത്തു.