x
NE WS KE RA LA
Entertainment

സെൻസർ ബോർഡിൻറെ യു എ സർട്ടിഫിക്കറ്റ് നേടി ‘ആലപ്പുഴ ജിംഖാന’

സെൻസർ ബോർഡിൻറെ യു എ സർട്ടിഫിക്കറ്റ് നേടി ‘ആലപ്പുഴ ജിംഖാന’
  • PublishedApril 2, 2025

സംവിധായകൻ ഖാലിദ് റഹ്മാന്റെ പുതു ചിത്രം ‘ആലപ്പുഴ ജിംഖാന’യ്ക്ക് യു എ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ് . ചിത്രത്തിന് സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ഏപ്രിൽ 10ന് വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ. .പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *