x
NE WS KE RA LA
Uncategorized

എ കെ ബി ഡി സി എ റിഗ് ഓണേഴ്സ് സംസ്ഥാന മീറ്റിങ്ങ് സംഘടിപ്പിച്ചു

എ കെ ബി ഡി സി എ റിഗ് ഓണേഴ്സ് സംസ്ഥാന മീറ്റിങ്ങ് സംഘടിപ്പിച്ചു
  • PublishedJanuary 22, 2025

ആലപ്പുഴ : കേരളത്തിലെ കുഴൽക്കിണർ നിർമാണ യന്ത്രങ്ങൾ ഘടിപ്പിച്ച ട്രക്കുകൾക്ക് നോൺട്രാൻസ്പോട്ട് ലഭിക്കാനുള്ള ബുദ്ധിമുട്ട് ഗവ. അടിയന്തരമായി പരിഹരിക്കണമെന്ന് എ കെ ബി ഡി സി എ റിഗ് ഓണേഴ്സ് സംസ്ഥാന കൺവൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

കേരള സർക്കാറിൻ്റെയും ഭൂജല അതോറിറ്റിയുടെയും പുതിയ നിയപ്രകാരം കുഴൽ കിണർ നിർമാണ കരാറുകാർക്ക് ലൈസൻസും റിഗ് റജിസ്റ്ററേഷനും ആവശ്യമാണെന്നും. ഇങ്ങനെ കേരളത്തിൽ 300 അധികം കരാറുകാർ 600 അധികം കുഴൽ കിണർ നിർമാണ യൂണിറ്റ് വലിയ തുക ഫീസ് അടച്ചു കൊണ്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ഭൂരിപക്ഷം റിഗ്ഗുകളും അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിനാൽ റവന്യൂ കേരളത്തിന് ലഭിക്കാതെ വരുന്നു.

ആയതിൽ ഈ ആവശ്യത്തിന് കേരളത്തിൽ വാങ്ങുന്ന ട്രക്കുകക്ക് നോൺട്രാൻസ്പോർട്ട് പെർമിറ്റ് ലഭ്യമാക്കണമെന്നും, അന്യസംസ്ഥാനത്തു നിന്ന് വാങ്ങുന്നറി ഗുകളുടെ പെർമിറ്റ് കേരളത്തിലേക്ക് മാറ്റി നൽകണ മെന്നുമാണ് സംഘടനയുടെ ആവശ്യം. ആലപ്പുഴയിൽ വെച്ചു നടന്ന സമ്മേളനം എ കെ ബി ഡി സി എ സംസ്ഥാന പ്രസിഡന്റ് വർഗീസ് പുത്തൂർ ഉദ്ഘാടനം ചെയ്തു.
റ്റിജു സബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അജയൻ ടി വി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി വസന്തകുമാർ കെ കെ മുഖ്യ പ്രഭാഷണം നടത്തി.സുനിൽ കെ മാത്യു, സോണി ചിറ്റിലപള്ളി, അജിത് കെ ജോൺ, കെ എം സുബൈർ, ഗ്രാൻ്റ് സുധീപ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വിനോദ് ആലപ്പുഴ നന്ദി പറഞ്ഞു. എ കെ ബി ഡി സി എ റിഗ് ഓണേഴ്സ് സബ് കമ്മറ്റി ഭാരവാഹികളായി റ്റിജുസ ബാസ്റ്റ്യൻ ഇടുക്കി പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിയായി അജയൻ ടി വി കൊല്ലം, ട്രഷററായി അജിത് കെ ജോൺ കണ്ണൂർ എന്നിവരെയും വൈസ് പ്രസിഡൻറുമാരായി പ്രവീൺ റായ് കാസ്സർക്കോട്, എ പി സിദ്ധിക്ക് പാലക്കാട്, ജോയൻ്റ് സെക്രട്ടറിമാരായി സോണി ചിറ്റിലപ്പള്ളി തൃശൂർ, സന്തോഷ് ഇടുക്കി എന്നിവരേയും, കൂടാതെ 21 അംഗ പ്രവർത്തക സമതിയേയും തിരഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *