ഹരിയാന : ഗുരുഗ്രാമിലെ ആശുപത്രി ഐസിയുവിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ആശുപത്രി ജീവനക്കാരനായ ദീപക് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടി രജിസ്റ്ററും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
ജോലിസംബന്ധമായി ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളിൽ വച്ച് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായെന്നും, വെന്റിലേറ്ററിൽ അർദ്ധബോധാവസ്ഥയിൽ കഴിയുമ്പോൾ ലൈംഗികാധിക്രമം നേരിട്ടു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്
ഏപ്രിൽ ആറിന് നടന്ന സംഭവത്തിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം യുവതി ഭർത്താവിനെ വിവരം അറിയിക്കുകയും ഏപ്രിൽ 13ന് പരാതി നൽകുകയും ചെയ്യുകയായിരുന്നു. സദർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു . സംഭവത്തിൽ അന്വേഷണം തുടരുന്നതായും, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന് തടക്കം പരിശോധിക്കുമെന്നും ഗുരുഗ്രാം പോലീസ് വ്യക്തമാക്കി .