x
NE WS KE RA LA
Kerala Latest Updates

വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുക്കണം ; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുക്കണം ; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
  • PublishedOctober 14, 2025

തിരുവനന്തപുരം: പ്രസംഗിക്കുന്നതിനിടെ എയർ ഹോൺ മുഴക്കിയതിൽ അരിശം തീരാതെ ഗതാഗതമന്ത്രി. വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കാനാണ് കെ ബി ഗണേഷ് കുമാർ നിര്‍ദേശം നൽകിയിരിക്കുന്നത്. കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ ഉണ്ടായ അനുഭവത്തിന്‍റെ കലിപ്പിലാണ് മന്ത്രി. നിറയെ ആളെ കയറ്റി അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ സ്വകാര്യ ബസ്സിനെ കയ്യോടെ പിടികൂടിയ മന്ത്രി എയര്‍ ഹോൺ വിരുദ്ധ പോരാട്ടം കേരളമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തിൽ 13 മുതൽ 19 വരെ വ്യാപക പരിശോധന നടക്കും. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കാനും. ഹോണുകൾ നിരത്തി വച്ച് അതിൽ റോഡ് റോളര്‍ കയറ്റി ഇറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എയര്‍ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പരമാവധി 2000 രൂപ പിഴയിടാനാണ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *