x
NE WS KE RA LA
Latest Updates National

വ്യോമസേനാ എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്നുചാടി ജീവനൊടുക്കി

വ്യോമസേനാ എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്നുചാടി ജീവനൊടുക്കി
  • PublishedSeptember 15, 2025

ബംഗളൂരു: ഇന്ത്യന്‍ വ്യോമസേനാ എഞ്ചിനീയര്‍ കെട്ടിടത്തിന്‍റെ 24ാം നിലയില്‍ നിന്നുചാടി ജീവനൊടുക്കി. ഹലാസുരു മിലിട്ടറി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 25കാരനായ ലോകേഷ് പവന്‍ കൃഷ്ണയാണ് മരിച്ചത്. ബംഗളൂരുവിലെ പ്രസ്റ്റിജ് ജിന്‍ഡാല്‍ സിറ്റി അപാര്‍ട്ട്മെന്റിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം .

സഹോദരി ലക്ഷ്മിയുടെ അപാര്‍ട്ട്മെന്റിലെത്തിയ സമയത്താണ് ലോകേഷ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചത്. ഏതോ തര്‍ക്കത്തിന്റെ പേരില്‍ മാനസികസമ്മര്‍ദ്ദം കൂടിയാണ് ലോകേഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു . മൃതദേഹം നീലാമംഗല ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *