എ ഐ എം ടി ടി എ മീറ്റ് ഫെബ്രുവരി 8 ന്

കോഴിക്കോട് : റാവുത്തർ ഫെഡറേഷൻ നാഷണൽ ലീഡർഷിപ്പ് ക്യാംപ് & ഓൾ ഇന്ത്യ മുസ്ലീം തിങ്ക് ടാങ്ക് അസ്സോസിയേഷൻ മീറ്റ് ഫെബ്രുവരി 8, 9 തിയ്യതികളിൽ കോഴിക്കോട് അറ്റ്ലാന്റാ ഹാൾ, ഹോട്ടൽ ഫെസിൻ എം. മർക്കസ് നോളഡ്‌ജ് സിറ്റിയിൽ സംഘടിപ്പിക്കും.
മീറ്റിൽ കേരളത്തിലെ 14 ജില്ലക ളിൽ നിന്നുള്ള പ്രതിനിധികളും ഓൾ ഇന്ത്യ മുസ്ലീം തിങ്ക് ടാങ്ക് അസോസിയേഷന്റെ (AIMPTA) ഇന്ത്യയിലെ എല്ലാ സ്‌റ്റേറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. സംഘടനയെപ്പറ്റിയും ദേശീയ തലത്തിലുള്ള പല വിഷയങ്ങളെപ്പറ്റിയും ചർച്ചകൾ നടക്കുമെന്ന് അധികൃതവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ മർക്കസ് നോളഡ്ജ് സിറ്റി സി.ഇ.ഒ ഡോ. അബ്‌ദുൾ സലാം, ചെയർമാൻ പി.എച്ച്. താഹ റാവുത്തർ, ജനറൽ കൺവീനർ പി.കെ. ഹമീദ് കുട്ടി എന്നിവർ പങ്കെടുത്തു.