x
NE WS KE RA LA
National Politics

എഐ സി സി സമ്മേളനം ഇന്ന് അഹമ്മദാബാദിൽ സമാപിക്കും

എഐ സി സി സമ്മേളനം ഇന്ന് അഹമ്മദാബാദിൽ സമാപിക്കും
  • PublishedApril 9, 2025

ഗാന്ധി​ന​ഗർ: കോണ്‍ഗ്രസ് ദേശീയ സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് സമാപിക്കും. ആറു പതിറ്റാണ്ടിനു ശേഷമാണ് ഗുജറാത്തില്‍ എഐസിസി സെഷന്‍ നടക്കുന്നത്. സമ്മേളനത്തില്‍ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിക്കും.

ആക്ഷന്‍ കമ്മറ്റി തയാറാക്കിയ പ്രമേയമാണ് വര്‍ക്കിംഗ് കമ്മറ്റിയില്‍ അവതരിപ്പിച്ചത്. ആ പ്രമേയത്തില്‍ അന്തര്‍ദേശീയ വിഷയങ്ങള്‍, ദേശീയ വിഷയങ്ങള്‍, സംഘടനാപരമായ വിഷയങ്ങള്‍ ഉള്‍പ്പടെയാണ് ഉള്‍പ്പെടുത്തി.

സബര്‍മതി നദിക്കരയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിലേക്ക് രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇന്നലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ജില്ലാ കമ്മിറ്റികളെ ശാക്തീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ വിപുലമായ സംഘടനാ പുനസംഘടനയും ഈ വര്‍ഷം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *