പരസ്യ വീഡിയോ ചിത്രീകരണം : വാഹന ഉടമയെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് വീഡിയോഗ്രാഫർ മരിച്ച സംഭവം. വാഹന ഉടമയെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
നൗഫലിന്റെയും സാബിതിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായാൽ കുറ്റപത്രം സമർപ്പിക്കും. കാറിന് ഇൻഷുറൻസില്ലാത്തതിനാൽ നഷ്ടപരിഹാര തുക പൂർണമായും ഉടമ നൽകേണ്ടി വരും. അതുപോലെ കാറിന്റെ വിപണി വില കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ വാഹനം വിട്ടുകിട്ടു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മരണം നടക്കുന്നതിന് ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയാണ് അപകടം നടന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡിൻ്റെ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.