തിരുവനന്തപുരം: എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹതയേറുന്നു. എഡിജിപിക്ക് ഒപ്പം ബിസിനസുകാരും ഉണ്ടെന്നാണ് സൂചന. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവം അന്വേഷിക്കുക സംസ്ഥാന പൊലീസ് മേധാവിയാണ്. ഉടൻ തന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഡി ജി പി പരിശോധിക്കുന്നത് സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ്. ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ അജിത് കുമാറിനെ ഉടന്‍ തന്നെ ചുമതലയില്‍ നിന്നും നീക്കുമെന്നാണ് വിവരം.
എഡിജിപി തൃശൂരില്‍ വച്ച് ആർ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലെയുമായും, തിരുവനന്തപുരത്ത് വച്ച് ആർ എസ് എസ് നേതാവ് രാം മാധവുമായുമാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഡി ജി പിക്ക് നല്‍കിയിരിക്കുന്ന നിർദേശം എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ്. അതേസമയം, എ ഡി ജി പി ആർ എസ് എസ് നേതാവിനെ കണ്ടത് പാർട്ടിയെ അലട്ടുന്ന വിഷയമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ പറഞ്ഞിരുന്നു.