നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്

തൃശ്ശൂർ : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം ഇന്ന് നടന്നു. തൃശ്ശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ രാവിലെ പത്തരയ്ക്കാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചു.
മുണ്ടൂരിലെ വീട്ടിൽ നിന്നാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് നടന്ന പൊതു ദർശനത്തിൽ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് എത്തിച്ചിരുന്നു. തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിലാണ് സിപി ചാക്കോ മരിച്ചത്. അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചിരുന്നു. ഇടുപ്പെല്ലിന് പരുക്കേറ്റ് അമ്മയും കാർമലും സൺ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബെംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്കു സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പ്പെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദരന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.