കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കില്‍ പ്രശാന്ത് എന്ന കുട്ടന് (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുക്കംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അപകടം ഉണ്ടായത് . മുറിച്ച മരം മറ്റൊരു മരത്തിലേക്കു വീഴുകയും ആ മരത്തിന്റെ കൊമ്പ് പൊട്ടി പ്രശാന്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ പ്രശാന്തിനെ വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരങ്കില്‍ പത്മനാഭന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: നിധില. മകള്‍: ഋതുനന്ദ. സഹോദരങ്ങള്‍: സുനില്‍ ദത്ത് (ആരോഗ്യ വകുപ്പ്), പ്രമോദ് -(സിആര്‍പിഎഫ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Recent Posts
- കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ പണം കവർന്ന സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
- അഹമ്മദാബാദ് വിമാന ദുരന്തം; 110 പേർ മരണപ്പെട്ടു
- ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു.
- നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
- കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ
Recent Comments
No comments to show.