സ്കൂട്ടറിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കാസർകോട്: തെറ്റായ ദിശയിൽ ദേശീയപാതയിലെ പ്രധാന പാതയിലൂടെ സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു. ആരിക്കാട് സ്വദേശി ഹരീഷ് ആണ് മരിച്ചത്. കാസർകോട് കുമ്പളയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നേർക്കുനേർ കൂട്ടിയിടിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാതയിലെ സുരക്ഷാഭിത്തിയിലിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട് .
ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു .