x
NE WS KE RA LA
Accident Kerala

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവതി മരിച്ചു

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവതി മരിച്ചു
  • PublishedMay 2, 2025

മലപ്പുറം: പൊന്നാനി നരിപ്പറമ്പിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കണ്ണൂർ കോടിയേരി സ്വദേശി നിഖിലിന് സാരമായി പരിക്കേറ്റു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്.

നിഖിലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.

എറണാകുളം ഭാഗത്തുനിന്ന് തിരൂർ ഭാഗത്തേക്ക് വരികയായിരുന്നുകാർ. എതിരേ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *