എറണാകുളം: കോൺക്രീറ്റ് ജോലി കഴിഞ്ഞ് മിക്സിങ് മെഷീൻ കഴുകുന്നതിനിടെ മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സംഭവത്തിൽ നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കടുങ്ങല്ലൂർ മുപ്പത്തടത്താണ് സംഭവം. അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു. കോൺക്രീറ്റ് ജോലികൾ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Recent Comments
No comments to show.
Popular Posts
February 4, 2026
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം
February 2, 2026
സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം
February 2, 2026