കണ്ണൂർ : ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. സംഭവത്തിൽ കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ(60) ആണ് മരിച്ചത്. എയർ ലീക്ക് പരിശോധിക്കാൻ മഡ്ഗാഡിന് ഇടയിലൂടെ തലയിട്ടപ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വാഹനത്തിന്റെ പണി പൂർത്തിയായിരുന്നു. വാഹനം കൈമാറുന്നതിന് മുൻപേ മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയർ ബലൂണിൽ സ്േ്രപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു സുകുമാരൻ. ഇതിനിടെ എയർ ബലൂൺ താഴുകയും വാഹനം തഴേക്ക് അമരുകയും ചെയ്യുകയായിരുന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെ കുടുങ്ങിപ്പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞാണ് സമീപവാസികൾ അപകടം കണ്ടത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.